രാജ്യത്ത് ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ബിജെപി ആസൂത്രിതമായി തകര്‍ക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും അവയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും പ്രിയങ്ക ഗാന്ധി വയനാട് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആസൂത്രിതമായി തകര്‍ക്കുന്നു; പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാന്‍: പ്രിയങ്ക ഗാന്ധി