Logo
CHANGE MODE
Wed, Jun 03, 2026 • 11:15 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'കേരളത്തിന്റെ മതസൗഹാർദ്ദം ഇന്ത്യയുടെ യഥാർത്ഥ സത്ത'; കേരളത്തെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 27, 2026
1 min read Updated: June 03, 2026
Share:

'കേരളത്തിന്റെ മതസൗഹാർദ്ദം ഇന്ത്യയുടെ യഥാർത്ഥ സത്ത'; കേരളത്തെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി എംപി

കേരളം കാത്തുസൂക്ഷിക്കുന്ന ഉന്നതമായ മതസൗഹാർദ്ദത്തെയും ജനങ്ങൾക്കിടയിലെ ഐക്യത്തെയും പ്രശംസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള സ്നേഹവും ഒരുമയുമാണ് ഇന്ത്യ എന്ന ആശയത്തിന്റെ യഥാർത്ഥ കരുത്തെന്നും, വയനാട്ടിലെ ജനങ്ങൾക്കിടയിലുള്ള ആഴത്തിലുള്ള സൗഹൃദം തന്നെ ഏറെ അതിശയിപ്പിച്ചുവെന്നും പ്രിയങ്ക വ്യക്തമാക്കി.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വിഭജന രാഷ്ട്രീയത്തിനും വിദ്വേഷ പ്രചാരണങ്ങൾക്കും പകരം സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ഉണ്ടാകേണ്ടതെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു. സ്നേഹത്തിലൂന്നിയ പ്രവർത്തനങ്ങളാണ് രാജ്യത്തിന് ആവശ്യമെന്നും വിഭജനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയണമെന്നും അവർ കൂട്ടിച്ചേർത്തു.

'കേരള സ്റ്റോറി' പോലുള്ള സിനിമകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് പ്രിയങ്ക ഗാന്ധി നൽകിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ തന്നെ, സമൂഹത്തിൽ സ്നേഹവും ജനക്ഷേമവും വളർത്തുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കാണ് ഈ കാലഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്വേഷം പടർത്തുന്ന ഇത്തരം കാര്യങ്ങളേക്കാൾ ഐക്യം വളർത്തുന്ന ചർച്ചകളാണ് ഉയർന്നു വരേണ്ടതെന്നും അവർ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10