Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

PRIYANKA GANDHI MP| വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി

PRIYANKA GANDHI MP| വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്‍റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ എം.എൽ.എ. നിർവഹിച്ചു. ഓണാശംസകൾ നേർന്നും അവരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നൽകി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവർത്തനം ഇന്ന് മുഴുവൻ സമയ പ്രവർത്തനമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ പോരാട്ടത്തിന്റെ നെടുംതൂണ് ആശ പ്രവർത്തകരായിരുന്നുവെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആശ എന്ന ഉത്തരവാദിത്വവും നിർവഹിക്കുന്നത് എളുപ്പമല്ല, എന്നിട്ടും സമർപ്പണബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ പറഞ്ഞു. കോവിഡ് സമയത്ത് വയനാട്ടിലെ ആശമാരുടെ സേവനത്തിന് ആദരമായി രാഹുൽ ഗാന്ധി എം. പിയും ഓണക്കോടി നൽകിയിരുന്നു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ പ്രിയങ്ക ഗാന്ധി എം.പി. യുടെ സന്ദേശം വായിച്ചു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in