Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാന മന്ത്രിയുടെ മുംബൈ സന്ദര്‍ശനം; വെള്ളത്തുണിയാല്‍ ചേരിപ്രദേശങ്ങള്‍ മറച്ചു; ദൃശ്യങ്ങള്‍ വൈറല്‍

പ്രധാന മന്ത്രിയുടെ മുംബൈ സന്ദര്‍ശനം; വെള്ളത്തുണിയാല്‍ ചേരിപ്രദേശങ്ങള്‍ മറച്ചു; ദൃശ്യങ്ങള്‍ വൈറല്‍
മുബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ മുബൈ ചേരിപ്രദേശങ്ങള്‍ മറച്ചതായി ആരോപണം. ദാരിദ്യം ചക്രവര്‍ത്തി കാണാതിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പ്രധാന ആരോപണം. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. വെള്ളത്തുണികൊണ്ട് റോഡുകളുടെ വശങ്ങള്‍ മറച്ച ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രധാന മന്ത്രി  നഗരം സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചേരികൾ വെള്ള തുണികൊണ്ട് മൂടി മനോഹരമാക്കിയ  നഗരം കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഹൃദ്യമായ സ്വീകരണം നൽകുന്നതിനായി  ബിജെപി പതാകകളും പോസ്റ്ററുകളും ഈ വെള്ളത്തുണിയില്‍  അലങ്കരിച്ചതും വീഡിയോയില്‍ കാണാം. https://youtu.be/1vJ64Wp4XuA മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മുബൈയിലെ ചേരികള്‍ മറച്ചത് വലിയ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. ഉച്ചകോടിയുടെ  യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറച്ചത് വിവാദമായപ്പോൾ അത് സൗന്ദര്യവത്കരണത്തിന്‍റെ  ഭാഗമാണെന്നായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്. രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുവാനും റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെത്തിയത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in