Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രഗ്യാൻ ഓജയെ നിയമിച്ചു; രമേഷ് പവാറിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രഗ്യാൻ ഓജയെ നിയമിച്ചു; രമേഷ് പവാറിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

ഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. സെലക്ഷൻ കമ്മിറ്റി പാനലിലെ സീനിയോറിറ്റിയും കൂടുതൽ ടെസ്റ്റുകൾ കളിച്ചതും പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യ സെലക്ടറായി നിയമിച്ചതെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഈ ഒഴിവ് നികത്തിയത്.

പുതിയ പാനലിൽ മുൻതാരം രമേഷ് പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവ് സുന്ദർ ദാസ്, ആർ.പി സിങ്, അജയ് രത്ര, രമേഷ് പവാർ എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ പ്രവർത്തിച്ചിട്ടുള്ള രമേഷ് പവാർ, ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ഒക്ടോബർ 15-ന് നടന്ന അഭിമുഖത്തിന് ശേഷമാണ് അദ്ദേഹത്തെ സീനിയർ സെലക്ഷൻ പാനലിലേക്ക് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തിരഞ്ഞെടുത്തത്.

അതേസമയം, അജിത് അഗാർക്കറുടെ സേവനത്തിന് ബിസിസിഐ നന്ദി രേഖപ്പെടുത്തി. 2023 ജൂലൈയിൽ ചുമതലയേറ്റതുമുതൽ ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികളും രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകളും നേടിക്കൊടുക്കുന്നതിൽ അഗാർക്കർ സമിതി നിർണായക പങ്കുവഹിച്ചതായി ബിസിസിഐ വ്യക്തമാക്കി.

Related articles

See all
Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Popular News

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Save your stories

Sign in