പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു; മമിത ബൈജു നായികയാകുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രം 'PRS01' ലോഞ്ച് വീഡിയോ പുറത്ത്
സംവിധായകനായും നടനായും തെന്നിന്ത്യൻ സിനിമയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച പ്രദീപ് രംഗനാഥൻ നിർമ്മാണരംഗത്തേക്ക് ചുവടുവെക്കുന്നു. പ്രദീപ് രംഗനാഥൻ രചനയും നിർമ്മാണവും നിർവ്വഹിച്ച്, മലയാളികളുടെ പ്രിയങ്കരിയും ദക്ഷിണേന്ത്യൻ സെൻസേഷനുമായ മമിത ബൈജു മുഖ്യ കഥാപാത്രമാകുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രം 'PRS01'-ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തിറങ്ങി. 'പി ആർ ഷോ' (PR Show) എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് രംഗനാഥന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആറ് മുൻ അസിസ്റ്റന്റ് ഡയറക്ടർമാരുടെ കൂട്ടായ്മയായ 'ദി ആൽഫ യൂണിറ്റ്' (The Alpha Unit) ആണ് ഈ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ച് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കൗതുകമുണർത്തുന്ന പ്രമേയം, സ്റ്റൈലിഷ് അവതരണം, മികച്ച ദൃശ്യഭംഗി, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയാണ് വീഡിയോയുടെ പ്രധാന ആകർഷണം. 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥനും അശ്വത് മാരിമുത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന വമ്പൻ ചിത്രം നിലവിൽ സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആയതിനാൽ തന്നെ, 'PRS01'-ൽ അദ്ദേഹം ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.
മമിത ബൈജുവിനൊപ്പം അശ്വത് മാരിമുത്തു, ശിവാജി സോണ്ടിനേനി, സ്വാസിക, അനാമിക മാഹി, ലിസ്സി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ്കുമാർ പുരുഷോത്തമനും, എഡിറ്റിംഗ് പ്രദീപ് ഇ രാഘവും നിർവ്വഹിക്കുന്നു. തെന്നിന്ത്യൻ തരംഗമായി മാറിയ സായ് അഭയങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മികച്ചൊരു അണിയറപ്രവർത്തകരും ശക്തമായ സ്ത്രീ കേന്ദ്രീകൃത പ്രമേയവുമായി എത്തുന്ന 'PRS01' വരാനിരിക്കുന്ന തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും കാത്തിരിപ്പുള്ള പ്രോജക്ടുകളിൽ ഒന്നായി മാറുകയാണ്. ചിത്രത്തിന്റെ പിആർഒ ശബരിയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.