Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; നടപടികളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്ട്രേറ്ററുടെ നിർദേശം

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ;  നടപടികളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്ട്രേറ്ററുടെ  നിർദേശം
  ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. അതിനിടെ കൂടുതൽ പ്രതിഷേധക്കാരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. കൽപേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകൾ പിടിച്ചെടുക്കാൻ കാരണം. അതേസമയം, ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസർ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കാണിച്ച് ഭീമ ഹർജി നൽകാനാണ് നീക്കമെന്നും, ഇതിനായി ഒപ്പ് ശേഖരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.  

Related articles

See all
Popular News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്...

Popular News

അതിതീവ്ര ചുഴലിക്കാറ്റായി 'അര്‍ണബ്'; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലര്‍ട്ട്, 53 ട്രെയിനുകള്‍...

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

ഇറാന്‍-യുഎസ് സമാധാനം ലക്ഷ്യമിട്ട് വീണ്ടും ഇറാനില്‍ ചര്‍ച്ച; പങ്കെടുത്തത് സൗദി, പാകിസ്ഥാന്‍...

Save your stories

Sign in