Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.പി ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി ; തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് സിപിഎം നീക്കം ചെയ്തു

പി.പി ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി ; തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന്  സിപിഎം നീക്കം ചെയ്തു
കണ്ണൂര്‍: പി.പി ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്ഥിരീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. പാര്‍ട്ടി നടപടി ദിവ്യയെ സിപിഎം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ വനിത ജയിലില്‍ എത്തിയാണ് പാര്‍ട്ടി നടപടി അറിയിച്ചത്. അതേസമയം എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്‍ ദിവ്യക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിവ്യ ഇന്ന് പുറത്തിറങ്ങും. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാക്കണം, കണ്ണൂര്‍ ജില്ല വിട്ടു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിധിപകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ 11 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in