കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പൊതുമേഖല സ്ഥാപനമായ കണ്ണൂര്‍ സില്‍ക്കില്‍ വിജിന്‍സ് പരിശോധന നടത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. പിപി ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയില്‍ കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിക്ക് കരാര്‍ നല്‍കിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പരിശോധന. ഉത്തര മേഖല എസ്പിക്കാണ് ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണച്ചുമതല.
കണ്ണൂര്‍ യൂണിറ്റിന് അന്വേഷണം കൈമാറുന്നതില്‍ പരാതിക്കാരനായ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട് എന്ന് ചൂണ്ടികാട്ടി ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ വിജിലന്‍സ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം: കണ്ണൂര്‍ സില്‍ക്കില്‍ പരിശോധന; നിര്‍ണായക ഫയലുകള്‍ കസ്റ്റഡിയിലെടുത്തു
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ സിൽക്കിൽ വിജിലൻസ് പരിശോധന നടത്തുകയും നിർണ