Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് പി പി ദിവ്യ ; തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശം

കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് പി പി ദിവ്യ ; തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശം
കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് പി പി ദിവ്യ.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും ദിവ്യ പൊലീസിന് മൊഴി നല്‍കി.യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെയാണ്. തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശ്യമായിരുന്നുവെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. മൂന്നു മണിക്കൂറാണ് ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്കെല്ലാം ദിവ്യ മറുപടി നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്. അതെസമയം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in