Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണില്ല; കൃത്രിമമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍: ഇന്ത്യാ സഖ്യത്തിന്‍റെ ആവശ്യം തള്ളി

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണില്ല; കൃത്രിമമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍: ഇന്ത്യാ സഖ്യത്തിന്‍റെ ആവശ്യം തള്ളി
  ന്യൂഡൽഹി: പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്‍റെ ആവശ്യത്തോട് മുഖംതിരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നും കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നും ജാഗ്രത വേണമെന്നുമുള്ള ആവശ്യമുന്നയിച്ചാണ് ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ അട്ടിമറി ശ്രമമുണ്ടെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ ആരോപണം. 295 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ വിലയിരുത്തല്‍. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ത്യാ സഖ്യം ആവശ്യപ്പെട്ടു. ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ടുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം അന്തിമ പോളിംഗ് കണക്കുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസത്തിനെതിരെയും ഇന്ത്യാ സഖ്യ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in