Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പിക്കാര്‍ തല്ലിച്ചതച്ചു; അക്രമികള്‍ക്കെതിരെ നടപടിയില്ല

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പിക്കാര്‍ തല്ലിച്ചതച്ചു; അക്രമികള്‍ക്കെതിരെ നടപടിയില്ല
ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ മുഹമ്മദ് സുബൈറാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. വനിതാ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഓഫീസറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയെങ്കിലും അക്രമികള്‍ക്കെതിരെ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ പത്ത് ലോക്‌സഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് പുറമേ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബ്ദുള്ള അസംഖാന്‍ രംഗത്തെത്തിയിരുന്നു. ഏട്ടയില്‍ ചില പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ജില്ലാ മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞിരുന്നു. വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച ജനങ്ങളെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും അബ്ദുള്ള അസംഖാന്‍ ആരോപിച്ചിരുന്നു.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in