Logo
Sun, Jul 12, 2026 • 07:41 AM
LIVE TV
Watch

No business videos available

No Middle East videos available

കുഴല്‍പ്പണക്കേസ് : ബിജെപി മധ്യമേഖല സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കുഴല്‍പ്പണക്കേസ് : ബിജെപി മധ്യമേഖല സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബി ജെ പി മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണ കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ബി ജെ പി ഭാരവാഹികൾക്ക് നൽകാനാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ്. കൊടകരയ്‌ക്ക് പിന്നാലെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സി കെ ജാനുവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കുഴൽപ്പണ ആരോപണവും ബി ജെ പിയ്‌ക്ക് തലവേദനയാവുകയാണ്. കുടകര കേസുമായി ബന്ധപ്പെട്ട് ഓരോദിവസവും ചോദ്യംചെയ്യലില്‍ പുതിയ കാര്യങ്ങളാണ് മൊഴിയായി വരുന്നതെന്ന് പൊലീസ് പറയുന്നു. ഇതില്‍ സംസ്ഥാന നേതൃത്വത്തിലും ആര്‍എസ്എസിലും ഉയര്‍ന്നിട്ടുള്ള അസ്വസ്ഥത ചെറുതല്ല. ചിലനേതാക്കളെങ്കിലും സംശയ നിഴലിലായി എന്നത് പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുണ്ട്. ഇനിയും ഉയര്‍ന്നേക്കാവുന്ന പരസ്യ വിമര്‍ശനങ്ങളെ നേരിടുകയെന്നതാവും പാര്‍ട്ടിയുടെ അടുത്ത പ്രതിസന്ധി. നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടുവോളം ഇപ്പോള്‍ത്തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ബിജെപിക്കുളളിലെ സംസാരം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10