Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BRIBERY CASE| കണ്ണൂരില്‍ കൈക്കൂലി കേസില്‍ പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍

BRIBERY CASE| കണ്ണൂരില്‍ കൈക്കൂലി കേസില്‍ പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍
കണ്ണൂരില്‍ കൈക്കൂലി കേസില്‍ പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്പെന്‍ഡ് ചെയ്ത്. മെയ് 13 നായിരുന്നു സസ്പെന്‍ഷന് ആധാരമായ സംഭവം. രാത്രി പതിനൊന്നരയ്ക്ക് രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്‍ വാഹനമോടിച്ച കോട്ടയം അതിരമ്പുഴയിലെ മാച്ചാത്തില്‍ ഹൗസില്‍ അഖില്‍ ജോണിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതായി ബ്രീത്ത് അനലൈസര്‍ പരിശോധയില്‍ തെളിഞ്ഞുവെങ്കിലും സ്റ്റേഷനില്‍ കൊണ്ടുപോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി ഗുരുതരമായ അച്ചടക്കക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Save your stories

Sign in