Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പോലീസ് അതിക്രമങ്ങള്‍ സിപിഎമ്മിന്‍റെ ഒത്താശയോടെ; അക്രമങ്ങള്‍ കൂടുന്നത് ഗൗരവകരം': പ്രതിപക്ഷ നേതാവ്

'പോലീസ് അതിക്രമങ്ങള്‍ സിപിഎമ്മിന്‍റെ ഒത്താശയോടെ; അക്രമങ്ങള്‍ കൂടുന്നത് ഗൗരവകരം': പ്രതിപക്ഷ നേതാവ്
  ഇടുക്കി: കിളികൊല്ലൂർ പോലീസ് മർദ്ദനത്തില്‍ സ്ഥലംമാറ്റം പരിഹാരമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ഥലംമാറ്റം ഒരു ശിക്ഷയായി കാണാനാവില്ല. ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ ക്രമസമാധാനം നശിപ്പിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും സംസ്ഥാനത്ത് പോലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ സ്ഥലം മാറ്റി എന്നതുകൊണ്ട് മാത്രം മർദ്ദനത്തിന് പരിഹാരം ആകുന്നില്ല. സിപിഎമ്മിന്‍റെ പിൻബലത്തോടെയാണ് എസ്എച്ച്ഒയും സംഘവും പെരുമാറിയത്. എല്ലായിടത്തും പോലീസ് അക്രമം നടക്കുന്നത് സിപിഎമ്മിന്‍റെ ഒത്താശയോടെയാണ്. ഇടുക്കിയിൽ യുഡിഎഫ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in