Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം: വി.എം. സുധീരന്റെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം: വി.എം. സുധീരന്റെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. 2025 സെപ്റ്റംബര്‍ 30-ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് കമ്മീഷന്‍ അയച്ച കത്തിലാണ് നടപടി. സുജിത്തിനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി പൊതുസ്ഥലത്ത് മദ്യപിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്തുവെന്നാണ് വി.എം. സുധീരന്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. പരാതി പ്രകാരം, പോലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, പേരിന് മാത്രമുള്ള വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ രേഖകളൊന്നും സൂക്ഷിക്കാതെ അന്നുതന്നെ സുജിത്തിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനുശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി. പൊലീസ് കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് ഇത് തെളിയിക്കുന്നതായും ശാരീരിക പീഡനം കാരണം സുജിത്തിന് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു. 2023 ഏപ്രില്‍ അഞ്ചിനാണ് കള്ളക്കേസില്‍ സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ സുജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുജിത്ത് വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് അതിക്രമം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയു ചെയ്തു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Save your stories

Sign in