Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.പി.എമ്മില്‍ വീണ്ടും പീഡനപരാതി: 14കാരിയെ പീഡിപ്പിച്ച കേസില്‍ പാര്‍ട്ടി പഞ്ചായത്തംഗം ഒളിവില്‍

സി.പി.എമ്മില്‍ വീണ്ടും പീഡനപരാതി: 14കാരിയെ പീഡിപ്പിച്ച കേസില്‍ പാര്‍ട്ടി പഞ്ചായത്തംഗം ഒളിവില്‍
കൊച്ചി: സി.പി.എമ്മിന് വീണ്ടും തലവേദനയായി അടുത്ത പീഡന പരാതി. എറണാകുളം ഏഴിക്കരയിലെ പഞ്ചായത്തംഗത്തിനെതിരെ പോക്‌സോ കേസ്. കേസ് എടുത്തതോടെ ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്‍. സുനില്‍രാജ് ഒളിവില്‍ പോയി. ഇതോടെ തുടര്‍ച്ചയായ പീഡന പരാതികള്‍ക്ക് പിന്നാലെ പുതിയ തലവേദനയായിരിക്കുകയാണ്. പഞ്ചായത്തംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധമാരംഭിച്ചിരിക്കുകയാണ്.. സുനില്‍ രാജിനെതിരെ 14 വയസുകാരിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത്. ശരീരത്തില്‍ കയറിപ്പിടിച്ചെന്നും അക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ചുമത്തി പോലീസ് കേസെടുത്തതോടെ സുനില്‍രാജ് ഒളിവില്‍ പോയി. അതേസമയം സുനില്‍രാജിനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. സുനില്‍രാജിന്റെ രാജി ആവശ്യപ്പെട്ട് ഏഴിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in