Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ചതിനെതിരെ വിമര്‍ശനം

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ചതിനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പി.എം. ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം പദ്ധതിയില്‍ നിന്ന് സര്‍ക്കാരിന് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രം ഒപ്പുവെച്ചത് മൂലമാണ് നിലവില്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്.

മന്ത്രിസഭ ഉപസമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വിവിധ പദ്ധതികളിലായി 1500 കോടിയോളം രൂപ (ചില കണക്കുകളില്‍ 1700 കോടി രൂപ വരെ) കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ഇതിനോടകം പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ പി.എം. ശ്രീ പദ്ധതി പഠിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിരുന്നെങ്കിലും, ഒരു യോഗം പോലും ചേരാതെ അവര്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാ വശങ്ങളും പരിശോധിച്ച് ഇടത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ ആകുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇടതു സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ മതേതര വിദ്യാഭ്യാസം എങ്ങനെ സംരക്ഷിക്കാം എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Save your stories

Sign in