Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം: മന്ത്രി ഒ. ജെ ജനീഷ്

ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം: മന്ത്രി ഒ. ജെ ജനീഷ്

തൃശ്ശൂര്‍: വലിയ രീതിയില്‍ കാഴ്ചയില്‍ കാണുന്ന വികസനങ്ങള്‍ മാത്രമല്ല, കുടിവെള്ള ലഭ്യത ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളും സമൂഹത്തിലെ മുന്‍ഗണന ലഭിക്കേണ്ട വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ആസൂത്രണത്തിന്റെ ഭാഗമാകണമെന്ന് കായികം, യുവജനക്ഷേമം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ. ജെ ജനീഷ് പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുളങ്കുന്നത്ത്കാവ് 'കില'യിലെ (KILA) സ്വരാജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം.ജില്ലയുടെ പൊതുവായ വികസന കാര്യങ്ങള്‍ സംബന്ധിച്ച് ഏകോപനത്തോടെ ശാസ്ത്രീയമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. താത്കാലികമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജന പങ്കാളിത്തം ഉറപ്പാക്കി പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരണത്തിന്റെ ഭാഗമായി ജില്ലാ തല യോഗങ്ങള്‍ നടന്നു വരുന്നു. പദ്ധതി രൂപീകരണത്തിന്റെ ദിശാസൂചകമായ സമീപനരേഖയുമായി ബന്ധപ്പെട്ട വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ജില്ലാതല യോഗങ്ങള്‍ ചേരുന്നത്. സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ശ്രീധര്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി.

രാജന്‍. ജെ പല്ലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് , സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വരുണ്‍ സന്തോഷ് , സംസ്ഥാന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ആസൂത്രണബോര്‍ഡ് ശ്രദ്ധ ചെലുത്തേണ്ടുന്ന വിവിധ വിഷയങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരുടെ പ്രതികരണങ്ങള്‍ അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പി പി ബാലന്‍ ചര്‍ച്ചയുടെ ക്രോഡീകരണം നടത്തി .
ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ ഡി ജോസഫ് നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എ. സി പ്രീതി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസ...

Popular News

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച്...

Save your stories

Sign in