Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

PLANE CRASH| അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു; അപകടം ടേക്ക് ഓഫിനിടെ

PLANE CRASH| അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു; അപകടം ടേക്ക് ഓഫിനിടെ
ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനാപകടം. ഗുജറാത്തിലെ മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന A1 -171 എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നു വീണത്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിച്ച് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം ടേക്ക് ഓഫിനിടെ മരത്തിലിടിച്ച് തകര്‍ന്നു വീഴുകയായിരുന്നു.  ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് കട്ടിയുള്ള കറുത്ത പുക നിറയുന്നത് പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉടന്‍ സ്ഥലത്തെത്തും.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in