തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന് മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലന്സ് കേസില് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. തിരുവനന്തപുരം, കോഴിക്കോട് വിജിലന്സ് യൂണിറ്റ് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘങ്ങള് പ്രവര്ത്തിക്കുക. ഇ.ഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്, വ്യത്യസ്ത കാലഘട്ടങ്ങളില് നടന്ന അഴിമതി-സാമ്പത്തിക ആരോപണങ്ങളായതിനാലാണ് രണ്ട് വെവ്വേറെ കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും, ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മുന് മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയും രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്. അഴിമതി തടയല് നിയമപ്രകാരം രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലും പിണറായിയുടെ മകള് വീണയും പ്രതിപ്പട്ടികയിലുണ്ട്. അധികാരം ദുരുപയോഗം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്, ഹൈക്കോടതിയുടെ കര്ശന ഉത്തരവിനെ തുടര്ന്നാണ് വിജിലന്സ് നടപടിയിലേക്ക് കടന്നത്.
മാസപ്പടി കേസ്: വിജിലന്സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്; ഉത്തരവ് ഇന്നിറങ്ങും