Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി വിജയന്‍ ഒരു 'കൊവിഡിയറ്റ്' : വിശേഷിപ്പിക്കാന്‍ വേറെ വാക്കില്ലെന്ന് വി മുരളീധരന്‍

പിണറായി വിജയന്‍ ഒരു 'കൊവിഡിയറ്റ്'  : വിശേഷിപ്പിക്കാന്‍ വേറെ വാക്കില്ലെന്ന് വി മുരളീധരന്‍
  ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു 'കൊവിഡിയറ്റ്' ആണെന്ന്  മുരളീധരന്‍ ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്‍റെ കടുത്ത പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന വിവാദം രൂക്ഷമായിരിക്കുന്നതിനിടെയാണ് വി മുരളീധരന്‍റെ പരാമർശം.  നേരത്തെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്‍റെ ചോദ്യം. കൊവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. https://twitter.com/VMBJP/status/1382616061544079360

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in