Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നവകേരള 'രക്ഷാപ്രവര്‍ത്തനം': പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് അച്ചടക്ക നടപടി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയില്

നവകേരള 'രക്ഷാപ്രവര്‍ത്തനം': പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് അച്ചടക്ക നടപടി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയില്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. പ്രതിപ്പട്ടികയിലുള്ള ഗണ്‍മാന്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സമരക്കാരെ അന്യായമായി മര്‍ദിച്ച ഇവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

അതേസമയം, കേസില്‍ പ്രതികളായ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ഇന്ന് പരിഗണിക്കും. വിഐപി സുരക്ഷയുടെ ഭാഗമായുള്ള ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നാണ് പ്രതികളുടെ വാദം. എന്നാല്‍, മര്‍ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി അഡ്വ. അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവര്‍ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കും.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in