Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി രാജിവയ്ക്കണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

പിണറായി രാജിവയ്ക്കണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.പ്രതിഷേധ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.ജില്ലയിലെ 77 പഞ്ചായത്തുകള്‍ക്ക് മുന്നിലും നാല് നഗരസഭയ്ക്ക് മുന്നിലും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മാസപ്പടികേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.കൊല്ലം ചിന്നക്കടയില്‍ നടന്ന കോലം കത്തിക്കല്‍ പ്രതിഷേധം DCC പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോലം കത്തിക്കല്‍ പ്രതിഷേധം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ ക്ഷമകേടിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് യു ഡി എഫ് രാപകല്‍ സമരം നടത്തുന്നത്. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. കാര്യങ്ങള്‍ മാറുമെന്നും യാതൊരുവിധ ആശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് യു ഡി എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം.എല്‍.എ.വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന്‍ അര്‍ഹതയില്ലന്നും അദ്ദേഹം പറഞ്ഞു .കല്‍പ്പറ്റയില്‍ യു ഡി എഫ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in