Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VM SUDHEERAN| 'പെന്‍ഷന്‍കാരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു': വി.എം സുധീരന്‍

VM SUDHEERAN|  'പെന്‍ഷന്‍കാരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു': വി.എം സുധീരന്‍
മനുഷ്യായുസ് മുഴുവന്‍ സര്‍ക്കാരിനെ സേവിച്ച പെന്‍ഷന്‍കാരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി യു.ഡി.എഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സ്പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പെന്‍ഷന്‍കാരെ ഇത്രമാത്രം ദ്രോഹിച്ച സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല. യു.ഡി.എഫ്. ഭരണകാലത്ത് ജീവനക്കാര്‍ സമരങ്ങള്‍ ചെയ്യുമ്പോള്‍ ക്രിയാത്മകമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്. ജീവനക്കാരില്‍ നിന്നും പണം തട്ടിയെടുത്ത് നല്ല ചികിത്സാ സൗകര്യമൊരുക്കാത്ത തട്ടിപ്പാണ് മെഡിസെപ്പ് പദ്ധതി. പെന്‍ഷകരെയും ജീവനക്കാരെയും വഞ്ചിക്കുന്നതിനെതിരെ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും സുധീരന്‍ പറഞ്ഞു. കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് കെ. സുന്ദരന്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍, ആര്‍.എസ്. പണിക്കര്‍, വൈസ് പ്രസിഡന്റുമാരായ വി.എ. ലത്തീഫ്, ടി. വിനയദാസ്, സെക്രട്ടറി ടി. വനജ, മുല്ലശേരി ശിവരാമന്‍നായര്‍, യു.വി രാമകൃഷ്ണന്‍, അശോകന്‍ മേച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in