Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പിണറായി വിജയന്‍റെ കരുത്ത് ബിജെപിയുടെ പിന്തുണയും പിന്‍ബലവും; പിണറായി വിജയന്‍ ആദ്യം എംഎല്‍എ ആയത് സംഘ പരിവാറിന്‍റെ പിന്തുണയോടെയെന്ന് കെ. സുധാകരന്‍

'പിണറായി വിജയന്‍റെ കരുത്ത് ബിജെപിയുടെ പിന്തുണയും പിന്‍ബലവും; പിണറായി വിജയന്‍ ആദ്യം എംഎല്‍എ ആയത് സംഘ പരിവാറിന്‍റെ പിന്തുണയോടെയെന്ന് കെ. സുധാകരന്‍
  കണ്ണൂര്‍: ബിജെപിയുടെ പിന്തുണയും പിന്‍ബലവുമാണ് പിണറായി വിജയന്‍റെ കരുത്തെന്ന്‌ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ മട്ടന്നൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ ആദ്യം എംഎല്‍എ ആയത് സംഘ പരിവാറിന്റെ പിന്തുണയോടെയാണ്. ആ ബന്ധം ഇന്നും തുടരുന്നു. പിണറായി വിജയനും ബി ജെ പിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും കെ സുധാകരന്‍ ആരോപിച്ചു. പിണറായി ഭരണത്തിന് എതിരായ വികാരം കത്തിജ്വലിപ്പിക്കണം. സംസ്ഥാനത്ത് തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെ കരുത്തോടെ ശക്തമായി പ്രതികരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ 23കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ നടന്നു.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in