Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഡ്വ. പി ജി മനു കൊല്ലത്തെ വസതിയില്‍ മരിച്ച നിലയില്‍

അഡ്വ. പി ജി മനു കൊല്ലത്തെ വസതിയില്‍ മരിച്ച നിലയില്‍
അഡ്വ. പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. മുന്‍ സീനിയര്‍ ഗവ. പ്ലീഡറും എന്‍ഐഎ അഭിഭാഷകനും ആയിരുന്നു അഡ്വ. പി.ജി. മനു. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോള്‍ ഇരയായ വാദിയെ മനു പീഡിപ്പിച്ചുവെന്നാണ് മനുവിന് എതിരേ ഉയര്‍ന്ന പരാതി. യുവതിയുടെ പരാതിയില്‍ സുപ്രീംകോടതിവരെ ജാമ്യാപേക്ഷയ്ക്കായി ശ്രമിച്ചെങ്കിലും അതു നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ കീഴടങ്ങി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ് കേസില്‍ ജാമ്യത്തിലായിരിക്കെയാണ് മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്

Related articles

See all
Popular News

മാതാപിതാക്കളെ ഇറക്കിവിട്ടാൽ കടുത്ത നിയമനടപടി; മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണമെ...

Popular News

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി...

Popular News

'പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാറുകൾക്ക് അനുമതിയുള്ളൂ'; സീറാം അനുവദിച്ച ബാർ ലൈസൻ...

Save your stories

Sign in