Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വിവാദ വിദ്വേഷ പ്രചാരണത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. യു.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ട ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. ഫാത്തിമ തഹ്ലിയക്കെതിരെയുള്ള വര്‍ഗീയ സ്വഭാവമുള്ള അനൗണ്‍സ്മെന്റ് വീഡിയോകള്‍ ബുധനാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യു.ഡി.എഫ് പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കാന്‍ തയ്യാറായത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിക്കുന്ന മണ്ഡലത്തില്‍ തോല്‍വി ഭയന്നാണ് യു.ഡി.എഫ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ഇത്തവണ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉണ്ടാക്കിയ മുന്നേറ്റം എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനിടെ, ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള സി.പി.എം നിലപാടില്‍ പ്രതിഷേധിച്ച് കടിയങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നത് എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in