Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
  ഭുവനേശ്വർ/ ഒഡീഷ: മുന്‍ യുപിഎ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കിയെന്ന് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.  ഇന്ത്യ മുന്നണി സര്‍ക്കാര്‍ ആധികാരത്തിലെത്തിയാല്‍ ന്യായ് പത്ര പ്രഖ്യാപനം നടപ്പിലാക്കുമെന്നും ഖാര്‍ഗെ ഉറപ്പ് നല്‍കി. പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒഡീഷയിലെ ഭുവനേശ്വറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം എന്‍ഡിഎ 200 സീറ്റുകള്‍ നേടാന്‍ വളരെയധികം പാടുപെടും. മോദിയുടെ ദുര്‍ഭരണത്തിനെതിരെ പോരാടുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കുന്നതിനും രാജ്യത്തെ ഏകീകരിക്കുന്നതിനുമാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടം. മോദി വിദ്വേഷ പ്രസംഗത്തിലൂടെ സമൂഹത്തിലെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനെതിരെ പോരാടാനാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in