Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പെഗാസസ് : പാർലമെന്‍റ് പ്രക്ഷുബ്ധം ; സഭാ നടപടികള്‍ നിർത്തിവച്ചു

പെഗാസസ് : പാർലമെന്‍റ് പ്രക്ഷുബ്ധം ; സഭാ നടപടികള്‍ നിർത്തിവച്ചു
ന്യൂഡൽഹി : പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെച്ചൊല്ലി പാർലമെന്റിൽ രണ്ടാം ദിവസവും ബഹളം. ലോക്സഭ ഉച്ചയ്ക്കു 2 വരെയും രാജ്യസഭ 12 വരെയും നിർത്തിവച്ചു. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കി. എളമരം കരീം, കെ.സി.വേണുഗോപാൽ എന്നിവരടക്കമുള്ളവർ രാജ്യസഭയിലും ഹൈബി ഈഡൻ, മാണിക്കം ടാഗോർ എന്നിവരടക്കമുള്ള അംഗങ്ങൾ ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു.  

Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ...

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in