Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രി' ; പിണറായിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്ന് പി.സി ജോര്‍ജ്

'എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രി' ; പിണറായിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്ന് പി.സി ജോര്‍ജ്
  കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ യഥാർത്ഥ മുഖം പുറത്തുവന്നെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്.   കേരളം ഭരിക്കുന്നത് പിണറായി അല്ലെന്നും ആരൊക്കെയോ എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു.  പൊതു ജനത്തിനെ കരിവാരി തേക്കുന്ന പണി പിണറായി അവസാനിപ്പിക്കണം. ദൈവവിശ്വാസത്തെ പോലും  അപമാനിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന്  പി.സി ജോർജ് ആരോപിച്ചു. നാസ്തികനായ പിണറായിയുടെ ദൈവ വിശ്വാസത്തോടുള്ള എതിർപ്പാണ് ദേവാലയങ്ങൾ തുറക്കാത്തതിന് കാരണം. നാസ്തികന്‍റെ അജണ്ടയാണത്. വിവാദമായ വനംകൊള്ളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Save your stories

Sign in