Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുല്‍ഗാം ഭീകരാക്രമണം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും ഭീകരവാദം അവസാനിച്ചില്ല; അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും കോണ്‍ഗ്രസ്

കുല്‍ഗാം ഭീകരാക്രമണം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും ഭീകരവാദം അവസാനിച്ചില്ല; അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിലെ ഭീകരവാദം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന 2019 ലെ കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പരാജയപ്പെട്ടെന്ന് പവന്‍ ഖേര കുറ്റപ്പെടുത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറിന് സമീപമുള്ള ചെക്ക് പോസ്റ്റിലുണ്ടായ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജവാന്മാര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പവന്‍ ഖേര ആശംസിച്ചു. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു തുറന്ന മാര്‍ക്കറ്റില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം ഉണ്ടാകുന്നത് 2019 ഓഗസ്റ്റ് 5 ലെ തീരുമാനങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പുകളെ ചോദ്യം ചെയ്ത പവന്‍ ഖേര, അന്നേ മന്ത്രി കള്ളം പറഞ്ഞതാണോ അതോ അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്ഷമതക്കുറവാണോ ഇതിന് കാരണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏതായാലും ആഭ്യന്തര മന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും പവന്‍ ഖേര കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് കുല്‍ഗാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമികളെ കണ്ടെത്താന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണ്.

Related articles

See all
Popular News

ചൗരി ചൗര എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ കാണ്‍പൂര്‍ സെന്‍ട്രലില്‍ പാളം തെറ്റി; യാത്രക്കാര്...

Popular News

15 സെക്കന്‍ഡില്‍ 30 തവണ വെടിയുതിര്‍ത്തു; കുല്‍ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Popular News

'യുഗേ യുഗീന്‍ ഭാരത്' മ്യൂസിയം: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്...

Popular News

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിന് തെളിവല്ല: ഗുവഹാട്ടി ഹൈക്കോടതി

Save your stories

Sign in