പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പതിമൂന്ന് വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സഹപാഠികള്‍ക്ക് പുറമെ പുറത്തുനിന്നുള്ളവരും തന്നേ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചുമായിരുന്നു പീഡനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്