Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുവതിയുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍: കോടിയേരിയുടെ മകന് കുരുക്കായി പാസ്‌പോര്‍ട്ട്

യുവതിയുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍: കോടിയേരിയുടെ മകന് കുരുക്കായി പാസ്‌പോര്‍ട്ട്
Binoy-Kodiyeri001 ബിനോയി കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്‌പോര്‍ട്ട്. ഭര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ പേരായും രണ്ടാം പേരായും ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയുടെ ഒപ്പം നല്‍കിയ രേഖകളില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും യുവതി സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈയിലെ മലാഡില്‍ നിന്നാണ് ഈ പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തിരിക്കുന്നത്. തന്നെ നേരത്തെ ബിനോയ് വിവാഹം കഴിച്ചിരുന്നുവെന്നതിന്റെ തെളിവായിരിക്കുകയാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം യുവതിയെക്കുറിച്ചോ പരാതിയെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദവും പരാതിക്കാരിയുടെ കുടുംബം നിഷേധിച്ചു. ബിനോയ് കോടിയേരിയുടെ അമ്മ പരാതിക്കാരിയുമായി മുംബൈയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. പരാതി സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരിയെയും അറിയിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കോടിയേരി പ്രതികരിച്ചില്ല, ഇതിന്റെ പേരില്‍ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരി ഫോണ്‍ രേഖകള്‍ പൊലീസിന് കൈമാറി.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in