Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, 6 സർവീസുകൾ റദ്ദാക്കി, പരശുറാം വൈകിയോടും

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, 6 സർവീസുകൾ റദ്ദാക്കി, പരശുറാം വൈകിയോടും

തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ തെന്നിമാറി. ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ ഇലങ്കം ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണത്. ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് റെയിൽവേ ജീവനക്കാരും പ്രദേശവാസികളും ചേർന്ന് മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കുകയും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ട ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി റെയിൽവേ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പാതയിലെ ആറ് ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കി. പരശുറാം എക്സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകിയോടും.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in