Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പന്മന ഉപതെരഞ്ഞെടുപ്പ് : എൽ.ഡി.എഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്

പന്മന ഉപതെരഞ്ഞെടുപ്പ് : എൽ.ഡി.എഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്
  കൊല്ലം : ഉപതെരഞ്ഞെടുപ്പ് നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യു.ഡി.എഫിന് വിജയം. എൽ.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 5, 13 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13–ാം വാർഡായ ചോലയിൽ കോണ്‍ഗ്രസിന്‍റെ അനിൽകുമാറും അഞ്ചാം വാർഡായ പറമ്പിമുക്കിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എ.എം നൗഫലുമാണ് ജയിച്ചത്. 1014 വോട്ടുകളാണ് നൗഫലിന് ലഭിച്ചത്. പതിമൂന്നാം വാർഡില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ  അനില്‍കുമാർ 745 വോട്ടുകളോടെയാണ് വിജയം നേടിയത്. നിലവിൽ പന്മന പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലാണ്. അഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെ അനിലിന് 678 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബി.ജെ.പി സ്ഥാനാർഥി  ശ്രീകുമാറിന് 18 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പരമേശ്വരന് 674 ഉം ബി.ജെ.പി സ്ഥാനാർഥി ജെ പങ്കജാക്ഷന് 362 വോട്ടുകളുമാണ് ലഭിച്ചത്. നേരത്തെ വ്യക്തമായ ഭൂരിപക്ഷത്തോടെ പന്മന ഗ്രാമ പഞ്ചായത്ത് ഭരണം ഇക്കുറി യു.ഡി.എഫ് നേടിയിരുന്നു. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്.

Related articles

See all
Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Save your stories

Sign in