Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കുട്ടിക്ക് കള്ളം പറയുന്ന ശീലം'; പാലത്തായിയില്‍ ഇരയ്ക്കെതിരെ അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട്

'കുട്ടിക്ക് കള്ളം പറയുന്ന ശീലം'; പാലത്തായിയില്‍ ഇരയ്ക്കെതിരെ അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട്
  കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിലെ പ്രതിയും ബിജെപി പ്രാദേശിക നേതാവുമായ കുനിയിൽ പത്മരാജനെ കേസില്‍ നിന്നും ഒഴിവാക്കിയത് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണെന്നും ക്രൈംബ്രാഞ്ച്. പ്രതിയുടെ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത വരുത്തണമെങ്കിൽ കൂടുതൽ വിദഗ്ധരായ മനശാസ്ത്രരുടെ സഹായം വേണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in