പാലക്കാട്: പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഷുക്കൂറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് ബ്രാഞ്ചുകളില്‍ നിന്നായി 21 പേരാണ് പാര്‍ട്ടി അംഗത്വം ഒഴിഞ്ഞത്.
ഉതുങ്ങോട്, എകെജി നഗര്‍, ഇഎംഎസ് നഗര്‍, വെണ്ണക്കര ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് രാജിവെച്ചത്. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവുമായുള്ള ദീര്‍ഘകാലത്തെ അഭിപ്രായ വ്യത്യാസമാണ് അബ്ദുള്‍ ഷുക്കൂറിന്റെ രാജിക്കിടയാക്കിയത്. തര്‍ക്കം പരസ്യമായതോടെയാണ് ഷുക്കൂര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ തരംതാഴ്ത്തി; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി