Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു

കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു
പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്. ഇന്ത്യന്‍ പതാകയുളള കപ്പലുകള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളിലും എത്തില്ല. പാകിസ്താനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പാകിസ്താനെതിരായ നടപടി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. പാകിസ്താനില്‍ നിര്‍മിച്ചതോ അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണെന്നും ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ഈ നിയന്ത്രണം എന്നും വാണിജ്യ മന്ത്രാലയം പറയുന്നു. ഈ നിരോധനത്തില്‍ നിന്നുള്ള ഏതൊരു മാറ്റത്തിനും ഇന്ത്യാ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, പാക് പതാക വെച്ച കപ്പലുകള്‍ക്ക് നിരോധനമേര്‍പ്പര്‍പ്പെടുത്തി കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം. പാക് പതാക വെച്ച കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യ പതാക വെച്ച കപ്പലുകള്‍ പാക്ക് പോര്‍ട്ടുകളിലും പോകരുതെന്നും ഉത്തരവില്‍ പറയുന്നു.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പാറ്റകൾക്ക് പിന്നാലെ ഈച്ചകളും രാഷ്ട്രീയത്തിലേക്ക്; സൈബറിടത്ത് തരംഗമായി 'മഖി ജനതാ പാർട്ടി'

Save your stories

Sign in