Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഹല്‍ഗാം ഭീകരാക്രമണം: 'സര്‍ക്കാര്‍ മതിയായ നടപടിയെടുക്കുന്നില്ല'; ആശങ്കയറിയിച്ച് കെ.സി.വേണുഗോപാല്‍

പഹല്‍ഗാം ഭീകരാക്രമണം: 'സര്‍ക്കാര്‍ മതിയായ നടപടിയെടുക്കുന്നില്ല'; ആശങ്കയറിയിച്ച് കെ.സി.വേണുഗോപാല്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാത്തതില്‍ ആശങ്കയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. പരസ്യമായി വെല്ലുവിളിച്ചല്ല സൈനിക നീക്കങ്ങള്‍ ചെയ്യാറെന്നും പാക്കിസ്ഥാനെ പാഠംപഠിപ്പിക്കുന്ന നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ചര്‍ച്ചയുടെ നിര്‍ണ്ണായക യോഗങ്ങള്‍ ഇന്നും തുടരും. അതേസമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായി തരിച്ചടി നല്‍കുകയാണ്. പാകിസ്ഥാന്റെ വിമാനങ്ങള്‍ ഇന്ത്യയില്‍ വിലക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മതിയായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറഞ്ഞത്: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ അപമാനിച്ചാണോ ക്ഷണിക്കേണ്ടെതെന്ന് കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഇന്നലെ പ്രതിപക്ഷനേതാവും ഉണ്ടായിരുന്നുവെന്നും വിഴിഞ്ഞത്ത് വരുമോയെന്ന് ഒരക്ഷരംപോലും മുഖ്യമന്ത്രി ചോദിച്ചില്ലെന്നും ്അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in