Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പി സരിൻ അവസരവാദി, സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം'; വിധി ദിനത്തിൽ ഇ പി ബോംബ്; ഇ പി ജയരാജന്റെ ആത്മകഥയിൽ വിമർശനം

'പി സരിൻ അവസരവാദി, സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം'; വിധി ദിനത്തിൽ ഇ പി ബോംബ്; ഇ പി ജയരാജന്റെ ആത്മകഥയിൽ വിമർശനം

തിരുവനന്തപുരം: പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഇ പി ജയരാജൻ. പി സരിൻ അവസര വാദിയാണെന്നും സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും വിമർശനമുണ്ട്. ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയിലാണ് വിമർശനം. ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത് വന്നിരുന്നു.

സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്ന് ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്. മരിക്കും വരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി പറയുന്നു.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമർശനം. പി സരിൻ അവസരവാദിയാണെന്നും വിമർശനമുണ്ട്.

അതേസമയം വാർത്ത തെറ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ ബുക്ക് എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in