Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പുരോഗതി കൈവിടുന്നു; സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പുരോഗതി കൈവിടുന്നു; സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
  മലപ്പുറം: സംസ്ഥാനത്ത് തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം ലഭിച്ച സി.പി.എം., അവശ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കാലാകാലങ്ങളായി നേടിയെടുത്ത പുരോഗതി ഇല്ലാതാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു പ്രത്യേക മത വിഭാഗത്തെ ഒഴിവാക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ആനക്കയം പഞ്ചായത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളെ സി.പി.എം. അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന തന്റെ അഭിപ്രായം തന്നെയാണ് കഴിഞ്ഞ ദിവസം കെ.എം. ഷാജി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി ഭരണം കിട്ടിയപ്പോള്‍ അവശ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കാലാകാലങ്ങളായി നേടിയെടുത്ത പുരോഗതി കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. ഒരു മതക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അത് തന്നെയാണ് കെ.എം. ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്,' കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും, വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും നേരത്തെയും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in