Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുത്; പരിഹസിച്ച് പി. കെ. അബ്‍ദുറബ്ബ്

പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുത്; പരിഹസിച്ച് പി. കെ. അബ്‍ദുറബ്ബ്
മലപ്പുറം: നവകേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി. കെ. അബ്‍ദുറബ്ബ്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്‍ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. കൊച്ചി മറെെന്‍ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്നാണ് റയീസ് പറഞ്ഞത്. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലെന്ന് റയീസ് പറഞ്ഞിരുന്നു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in