Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒന്‍പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവ്; മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവർണർ

ഒന്‍പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവ്; മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവർണർ
  ന്യൂഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. മലയാളിയായ കെ. കൈലാഷ്‌നാഥനെയാണ് പുതുച്ചരി ലഫ്. ഗവര്‍ണറായി നിയമിച്ചത്. ശനിയാഴ്ച രാത്രിയാണ് പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കിയത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജനിച്ച കെ.കൈലാഷ്‌നാഥന്‍ 979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പഞ്ചാബ്, ഛണ്ഡിഗഡ് ഗവര്‍ണറായിരുന്ന ബെന്‍വാരിലാല്‍ പുരോഹിതന്‍ രാജി വെക്കുകയും നിലവില്‍ അസം ഗവര്‍ണറായ ഗുലാബ് ചന്ദ് ഘച്ചാരിയ ആ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. സിക്കിം ഗവര്‍ണറായ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിക്കുകയും മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഓം പ്രകാശ് മാതുര്‍ സിക്കിം ഗവര്‍ണറായി ചുമതലയേക്കും. രാജസ്ഥാന്‍, തെലങ്കാന, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഖാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in