Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
ഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിനു ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായില്ല.  അദാനി വിരുദ്ധ മുദ്രാവാക്യവുമായി രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ച സാധ്യമാക്കാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാകില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍ ലോക്സഭയില്‍ ചോദ്യോത്തരവേള പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തുടര്‍ന്നു. ചോദ്യോത്തരവേള ബഹളത്തെത്തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ സഭ 12 വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ലോക്‌സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in