Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രബുദ്ധ കേരളത്തിന് നന്ദി; വോട്ടെടുപ്പിന് പിന്നാലെ ശുഭപ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്.

പ്രബുദ്ധ കേരളത്തിന് നന്ദി; വോട്ടെടുപ്പിന് പിന്നാലെ ശുഭപ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാപ്പകൽ ഭേദമന്യേ അധ്വാനിച്ച നേതാക്കൾക്കും അണികൾക്കും ഹൃദയാഭിവാദ്യങ്ങൾ നേർന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. വോട്ടെടുപ്പ് അവസാനിച്ചതോടെ ശുഭപ്രതീക്ഷയിലാണ് മുന്നണിയെന്ന് അദ്ദേഹം വ്യക്തമാക്കി.

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ വി.ഡി. സതീശൻ അവകാശപ്പെട്ടത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ആരും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം രാവിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു.

Related articles

See all
Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Save your stories

Sign in