Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓപ്പറേഷന്‍ നുംഖോര്‍: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ റെയ്ഡ്

ഓപ്പറേഷന്‍ നുംഖോര്‍: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ റെയ്ഡ്
കൊച്ചി: മലയാള നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തത്തുന്നവരെ കണ്ടുപിടിക്കാനായി 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് കസ്റ്റംസ് ഒരേ സമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും, പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നാല്‍, അവിടെ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സംഘം മടങ്ങി. പ്രമുഖ വ്യവസായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Save your stories

Sign in