Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന്  കരുതേണ്ട ; സർക്കാരിനോട് ഉമ്മന്‍ ചാണ്ടി

പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന്  കരുതേണ്ട ; സർക്കാരിനോട് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം: സർക്കാരിനെതിരായ പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന്  കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനമാണ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളെ  അഴിമതി ആരോപണങ്ങളായല്ല  അഴിമതിയുടെ യാഥാർത്ഥ്യങ്ങളായി ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചപ്പോള്‍ അതിനെ നിസാരവത്കരിക്കുകയും മറുപടി നല്‍കാതെ അവഗണിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നാല്‍ അവയെല്ലാം യാഥാർത്ഥ്യങ്ങളായി ജനങ്ങള്‍ അംഗീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അഴിമതി ആരോപണങ്ങളിൽ ഒന്നും പറയാനാകാതെ വന്നപ്പോൾ സർക്കാരും ഇടത് മുന്നണിയുമാണ് ഖുറാൻ വിവാദം ഉയർത്തിയതെന്നും യുഡിഎഫിന്‍റെ മൂന്നാംഘട്ട സ്പീക്ക് അപ് കേരള സത്യഗ്രഹത്തില്‍ അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in