Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു, പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി | VIDEO

സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു, പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി | VIDEO
തിരുവനന്തപുരം:  പ്രവാസികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ല. പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ച് സര്‍ക്കാര്‍ ഭീതി പരത്തുകയാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം ഇല്ലാതെ പ്രവാസികളെ നാട്ടിലെത്തിക്കാം. പ്രവാസികള്‍ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. കൊവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണ്. പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണതോതില്‍ സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/261829905070327

Related articles

See all
Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Save your stories

Sign in