Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫാദർ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ഇടപെടണം ; പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

ഫാദർ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ഇടപെടണം ; പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
  തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫാദർ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കെറേഗാവ് കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നു സംശയിക്കുന്നു. ഈശോസഭാംഗമായ ഫാദർ സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കുകയാണു ചെയ്തത്. 30 വര്‍ഷമായി ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് അദ്ദേഹം. മാവോയിസ്റ്റ് ബന്ധം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമപ്രവര്‍ത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച 83 കാരനായ അദ്ദേഹത്തിന്റെ പ്രായമോ ആരോഗ്യമോപോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in